പരിഹാരമാകാതെ ഉപ്പുതറയിലെ മാലിന്യ പ്രശ്നം
പരിഹാരമാകാതെ ഉപ്പുതറയിലെ മാലിന്യ പ്രശ്നം

ഇടുക്കി : ഉപ്പുതറയിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയാതെ പഞ്ചായത്ത് . ഉപ്പുതറ പാലത്തിന് കീഴിലും ടൗണിലുമായ് ടൺകണക്കിന് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. ഇത് സാംക്രമിക രോഗങ്ങൾ പകരുന്നതിന് കാരണമാകുന്നു.
ടൗണിലെ വ്യപാര സ്ഥപനങ്ങളിലേയും അപ്പാർട്ട്മെന്റ്കളിലയും കക്കുസ് മാലിന്യങ്ങൾ അടക്കം പെരിയാറ്റിലേക്കാണ് ഒഴുക്കുന്നത്. വേനൽ ശക്തമായതിനാൽ കുടി വെള്ളത്തിനിന് ഉൾപ്പെടെ ജനങ്ങൾ പെരിയാറിനെയാണ് ആശ്രയിക്കുന്നത് . എത്രയും വേഗം പഞ്ചായത്ത് ഇടപെട്ട് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






