കാഞ്ചിയാര്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ചിയാര്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു

May 18, 2024 - 21:53
Jun 23, 2024 - 00:07
 0
കാഞ്ചിയാര്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. മാലിന്യമുക്ത നവകേരളം എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിച്ച മെഗാ ക്ലീനിങ്, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടില്‍ ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനൊടൊപ്പം, കാലവര്‍ഷത്തിനു മുമ്പേ പരിസരങ്ങള്‍ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് പഞ്ചായത്തിന്റെ പരിസരങ്ങള്‍ വൃത്തിയാക്കിയത്. പഞ്ചായത്ത് പരിസരത്തെ കാട് വെട്ടി വൃത്തിയാക്കുകയും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുകയും ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അജി കെ തോമസ് , ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ബിജി മോള്‍ വര്‍ഗീസ്, നോഡല്‍ ഓഫീസര്‍ അനിജ ആര്‍, പഞ്ചായത്ത് അംഗങ്ങളായ റോയ് എവറസ്റ്റ്, സന്ധ്യ ജയന്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow