ശാന്തിഗ്രാം ഗുരുദേവ ശാരദാദേവി ക്ഷേത്രത്തില്‍ ഉത്സവം
ശാന്തിഗ്രാം ഗുരുദേവ ശാരദാദേവി ക്ഷേത്രത്തില്‍ ഉത്സവം
ഇടുക്കി: ശാന്തിഗ്രാം ഗുരുദേവ ശാരദാദേവി ക്ഷേത്രത്തില്‍ ഉത്സവം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആഘോഷിക്കും. തിങ്കളാഴ്ച രാവിലെ 5.30ന് പ്രഭാതഭേരി, 6.30ന് ഗുരുപൂജ, 6.45ന് ശാദരാപൂജ, ഏഴിന് ഗണപതിഹോമം, 8.30ന് കലശം, 9.15ന് പതാക ഉയര്‍ത്തല്‍, 10ന് ഗുരുദേവ കൃതികളുടെ ആലാപനം, 10.30ന് പ്രഭാഷണം- ഗുരുപ്രകാശം സ്വാമികള്‍, 5.30ന് ഭഗവതി പൂജയും സര്‍വൈശ്വര്യ പൂജയും, 6.45ന് ദീപാരാധന, എട്ടിന് തിരുവാതിര, കൈകൊട്ടിക്കളി, കലാപരിപാടികള്‍. ചൊവ്വാഴ്ച രാവിലെ മുതല്‍ പതിവ് പൂജകള്‍ക്ക് പുറമേ ഏഴിന് മഹാഗണപതിഹോമം, 10ന് നവകലശപൂജ, 11.45ന് പ്രഭാഷണം, വൈകിട്ട് ആറിന് ഇരട്ടയാര്‍ സാംസ്‌കാരിക നിലയത്തില്‍ നിന്ന് താലപ്പൊലി ഘോഷയാത്ര, ഏഴിന് താലസമര്‍പ്പണം, ഉത്സവസന്ദേശം- എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, സെക്രട്ടറി വിനോദ് ഉത്തമന്‍, വൈസ് പ്രസിഡന്റ് വിധു എ സോമന്‍, 7.30ന് മംഗളപൂജ, മഹാപ്രസാദമൂട്ട്, എട്ടിന് പ്രഭാഷണം- ബിജു പുളിക്കലേടത്ത്, 9.30ന് ഇന്‍ഡോട്ട് റിഥംസിന്റെ ഗാനമേള. വാര്‍ത്താസമ്മേളനത്തില്‍ എ പി ദിലീപ്കുമാര്‍, എം പി മനോജ്, ടി കെ ശശി, ഇ കെ ദിലീപ്കുമാര്‍, കെ ഡി ഗോപി, രജനി സജി, സുതല്‍ മടുക്കത്താനം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

