45 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ
45 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ പിടിയിൽ

ഇടുക്കി : വിദേശമദ്യ ശേഖരവുമായി രണ്ട് പേർ കട്ടപ്പന പൊലീസിന്റെ പിടിയിൽ.48 ലിറ്റർ മദ്യമാണ് പ്രതികൾ മാഹിയിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ചത്. ഇടുക്കി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്
ചെറുതോണി തേക്കിലക്കാട്ടിൽ രാജേഷ്(43),മലപ്പുറം പാണ്ടിക്കാട് ആമപ്പാറയ്ക്കൽ ശരത് ലാൽ (32) എന്നിവരെയാണ് കട്ടപ്പന എസ്ഐ സുനേഖ് ജെയിംസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാഹി മദ്യ ശേഖരവുമായി വള്ളക്കടവിൽ നിന്ന് പിടികൂടിയത്. 500 എം എൽ ന്റെ 98 മദ്യകുപ്പികളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. തോട്ടം മേഖലയിൽ ഉൾപ്പടെ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.കട്ടപ്പന,തങ്കമണി പൊലീസ് സ്റ്റേഷൻ പരിധികളിലായി രാജേഷിനെതിരെ ഒന്നിലധികം അബ്കാരി കേസുകൾ നിലവിലുണ്ട്. മുന്പും മാഹിയിൽ നിന്നെത്തിച്ച 60 ലിറ്റർ മദ്യവുമായി രാജേഷും കൂട്ടാളിയും പിടിയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
What's Your Reaction?






