ഇടുക്കി : വന്യമൃഗ ശല്യം രൂക്ഷമാകുമ്പോഴും കാഞ്ചിയാർ മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കാൻ അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. മറ്റപ്പള്ളി കവലയുടെ വിവിധ ഭാഗങ്ങളിൽ വഴിവിളക്കുകൾ ഉണ്ടെങ്കിലും വന്യമൃഗ സാന്നിധ്യം സ്ഥിരമായിട്ടുള്ള ഭാഗങ്ങളിൽ ഇല്ല. മുൻപ് കാട്ടാന ഇറങ്ങിയ ഭാഗത്ത് ആന താരയുണ്ട്. ഇത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പഞ്ചായത്ത് സ്ഥാപിച്ച ഏതാനും വഴിവിളക്കുകൾ സമീപത്തുണ്ട് എങ്കിലും പലതും പ്രവർത്തിക്കുന്നില്ല. കാട്ടാനകൾ സ്ഥിരമായി എത്തുന്ന ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.