വനിത സൗഹൃദ പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് പൂർണം
വനിത സൗഹൃദ പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് പൂർണം

ഇടുക്കി :കട്ടപ്പന വെള്ളയാംകുടി സെൻറ് ജറോംസ് സ്കൂളിൽ വനിത പോളിംഗ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 2 പിങ്ക് പോളിംഗ് സ്റ്റേഷനുകളാണ് പ്രവർത്തിച്ചത്. വനിത സൗഹൃദ പോളിംഗ് ബൂത്തുകളായ 169, 166 എന്നീ ബൂത്തുകളിലെ വോട്ടിംഗ് പൂർണം. ജില്ലയില്‍ വനിത ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന 48 പിങ്ക് ബൂത്തുകളാണ് ഉണ്ടായിരുന്നത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിംഗ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിംഗ് ബൂത്തുകള്‍ അല്ലെങ്കില്‍ പിങ്ക് ബൂത്തുകളായി കണക്കാക്കുന്നത്. . 709 വോട്ടുകൾ ഉള്ള വെള്ളയാംകുടി 169 ആം പിങ്ക് ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർ സുമി കെ.മുഹമ്മദ്, പോളിംഗ് ഓഫീസർമാരായി അനുമോൾ രാജൻ, രാഖി രാഘവൻ, സൗമ്യ അരവിന്ദ് ബ്ലോക്ക് ബിഎൽഒ സിനിമോൾ പി.റ്റി.സ്പെഷൽ പൊലീസ് ഓഫീസർ അന്നമ്മ ബിനോയി, ഹരിത കർമ്മ സേനാംഗം ഗീതമ്മ സുരേഷ് എന്നിവരാണ് എത്തിയത്. 977 വോട്ടുക ളുള്ള 166 ആം ബൂത്തിൽ പിആർഒ ആയി ബെസ്സി മാത്യു പോളിംഗ് ഓഫീസർമാരായി റജിന ജോർജ്,ബീനാ മാണി,ഏലിയാമ്മ പി ഇ എന്നിവരും ബിഎൽഒ സരിത ബാബു, ആശ വി ആർ , രാജിഷ വിജയകുമാർ എന്നിവരുമാണ് ഉണ്ടായിരുന്നത്.
What's Your Reaction?






