ചിന്നക്കനാലിലെ ജനവാസമേഖലയില്‍ ആനയിറങ്ങിയാല്‍ ഇനി അലാറം മുഴങ്ങും
ചിന്നക്കനാലിലെ ജനവാസമേഖലയില്‍ ആനയിറങ്ങിയാല്‍ ഇനി അലാറം മുഴങ്ങും

ഇടുക്കി: ചിന്നക്കനാലില്‍ ജനവാസ മേഖലയില്‍ ആനയിറങ്ങിയാല്‍ അലാറം മുഴങ്ങുന്നതിന് പദ്ധതി തയ്യാറാക്കാന്‍ വനം വകുപ്പ് ഒരുങ്ങുന്നു. വലിയ ശബ്ദത്തില്‍ മുഴങ്ങുന്ന അലാറം പ്രവര്‍ത്തന സജ്ജമാകുന്നതോടെ, നാട്ടുകാര്‍ക്ക് വേഗത്തില്‍ മുന്നറിയിപ്പ് ലഭിക്കും. കാലങ്ങളോളം അരിക്കൊമ്പന്‍ അടക്കി വാണ മേഖലയാണ് ചിന്നക്കനാല്‍. ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ തുടങ്ങി ഇനിയുമുണ്ട് ഭീതി പരത്തുന്ന കാട്ടാനകള്‍. മേഖലയുടെ ഭൂപ്രകൃതി അനുസരിച്ച് ആനകളെ വേഗത്തില്‍ തുരത്തുക അസാധ്യമായതിനാലാണ്, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അലാറം സ്ഥാപിക്കാന്‍ പദ്ധതി ഒരുക്കുന്നത്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടസ്റ്റീവ് സ്റ്റാഫ് ഓര്‍ഗനൈസേഷനാണ് ആശയത്തിന് പിന്നില്‍. സൗണ്ട് സിസ്റ്റം അലാറം സ്ഥാപിക്കുന്നത് മേഖലയില്‍ നീരിക്ഷണം നടത്തുന്ന ആര്‍ആര്‍റ്റി സംഘത്തിനും പ്രയോജനമാകും.
What's Your Reaction?






