വണ്ടിപ്പെരിയാര്‍ 58-ാം മൈലിന് സമീപം നിയന്ത്രണം വിട്ട് കാര്‍ വീടിന് മുകളില്‍ പതിച്ചു

വണ്ടിപ്പെരിയാര്‍ 58-ാം മൈലിന് സമീപം നിയന്ത്രണം വിട്ട് കാര്‍ വീടിന് മുകളില്‍ പതിച്ചു

Apr 10, 2024 - 17:50
Jul 3, 2024 - 18:04
 0
വണ്ടിപ്പെരിയാര്‍ 58-ാം മൈലിന് സമീപം നിയന്ത്രണം വിട്ട് കാര്‍ വീടിന് മുകളില്‍ പതിച്ചു
This is the title of the web page

ഇടുക്കി : വണ്ടിപ്പെരിയാര്‍ 58-ാം മൈലിന് സമീപം നിയന്ത്രണം വിട്ട് വാഹനം 25 അടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. ചൊവ്വ രാത്രിയിലായിരുന്നു അപകടം. എറണാകുളത്തു നിന്നും കുമളിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാകാം കാരണമെന്നാണ് നിഗമനം. ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് വീട്ടിലുണ്ടായിരുന്ന ശിവാനന്ദനെയും ഭാര്യ ഭാരതിയെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന എറണാകുളം സ്വദേശി റാമിനും പരിക്ക് ഏറ്റിട്ടുണ്ട്. ദേശീയപാതയോരത്ത് ബാരിക്കേടുകള്‍ ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിച്ചു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow