മറിഞ്ഞ വാഹനം റോഡില്‍ നിന്ന് മാറ്റാന്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍
മറിഞ്ഞ വാഹനം റോഡില്‍ നിന്ന് മാറ്റാന്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍

ഇടുക്കി: കഴിഞ്ഞ അഞ്ചു ദിവസമായി റോഡില്‍ മറിഞ്ഞ വാഹനം മാറ്റാന്‍ നടപടി സ്വീകരിക്കാതെ അതികൃതര്‍. ശനിയാഴ്ചയാണ് തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ പാറക്കടവിന് സമീപം ഇലവന്തിക്കല്‍ പടിയില്‍ കൊച്ചറ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയില്‍ ഇടിച്ച് തലകീഴായി മറിഞ്ഞത്. പൊലീസില്‍ വിവരം അറിയിച്ചെങ്കിലും നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്നാണ് ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
പൂര്‍ണമായും തകര്‍ന്ന കാര്‍ ഇതുവരെ മാറ്റാത്തതില്‍ വാഹന യാത്രികരും കാല്‍നട യാത്രികരും പരിസരത്തെ സ്ഥാപന ഉടമകളും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അപകടം നടന്ന സ്ഥലത്തിന് സമീപം അപകട സാധ്യത മേഖല എന്ന സൂചന ബോര്‍ഡ് നിലവില്‍ ഉള്ളതാണ്. ഇതിനു താഴെയാണ് അതികൃതരുടെ അനാസ്ഥയാല്‍ ദിവസങ്ങളായി മറിഞ്ഞ കാറ് ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡില്‍ കിടക്കുന്നത്.
What's Your Reaction?






