ഇടുക്കി രൂപതാ രണ്ടാമത് കാല്‍നട കുരിശുമല തീര്‍ത്ഥാടനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇടുക്കി രൂപതാ രണ്ടാമത് കാല്‍നട കുരിശുമല തീര്‍ത്ഥാടനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: ഇടുക്കി രൂപതാ രണ്ടാമത് കാല്‍നട കുരിശുമല തീര്‍ത്ഥാടനം മാര്‍ച്ച്് 22 നാല്‍പതാംവെള്ളി ദിനത്തില്‍ നടക്കുമെന്ന് രൂപതാ വികാരി ജനറാള്‍ മോണ്‍: ജോസ് പ്ലാച്ചിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 4 കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന കാല്‍നട തീര്‍ത്ഥാടനത്തിന് അഭിവന്ദ്യ പിതാവും, വികാരി ജനറാള്‍മാരും നേതൃത്വം നല്‍കും. വെളുപ്പിന് 4.30 ന് പാണ്ടിപ്പാറയില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥാടനത്തിന് രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും, 5 30ന് തോപ്രാംകുടിയില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന് മോണ്‍: എബ്രഹാം പുറയാറ്റ്, രാവിലെ 6.30 ന് ഉദയഗിരിയില്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന് ഫാ: മാത്യു ചെരുപറമ്പില്‍, 7 മണിക്ക് വെള്ളയാംകുടിയില്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനം മോണ്‍: ജോസ് പ്ലാചിചക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. കാല്‍നടയായി എത്തുന്ന വിശ്വാസികളെ കൂടാതെ ഇടുക്കി രൂപതയിലെ 105 ഇടവകകളില്‍ നിന്നും വാഹനങ്ങളിലും അല്ലാതെയുമായി ഇരുപത്തി അയ്യായിരം വിശ്വാസികള്‍ പങ്കെടുക്കും.
രാവിലെ 8.30 ന് വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കാല്‍നട തീര്‍ത്ഥാടന യാത്രയെ വെട്ടിക്കാമറ്റത്ത് ഇടവക വികാരിയും കുരിശുമല കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. 9 മണിക്ക് മലയടിവാരത്തു നിന്നുള്ള കപ്പേളയിലെ ആരംഭ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കുരിശിന്റെ വഴിയായി മലകയറും. കുരിശുമലയില്‍ പിതാവിന്റെ നേതൃത്വത്തില്‍ സമൂഹബലിയും, വചനപ്രഘോഷണവും നേര്‍ച്ച കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്. കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അഭിവന്ദ്യ പിതാവ് ദണ്ഡ വിമോചനം ലഭിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട് . കുടുംബപ്രശ്‌നങ്ങള്‍, കടബാധ്യത മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങള്‍, വിവാഹം, ജോലി എന്നിവ നടക്കാത്ത യുവജനങ്ങള്‍, വിശ്വാസത്തിന് വേണ്ടി പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങള്‍ എന്നി മൂന്ന് പ്രധാന നിയോഗങ്ങളാണ് ആ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനുള്ളത്
മാര്‍ച്ച് 22 പ്രാര്‍ത്ഥന ദിനമായി സിബിസിഐ പ്രഖ്യാപിച്ചു. 2025 ക്രിസ്തുജയന്തി ദിനത്തില്‍ എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന് മോണ്‍: ജോസ് പ്ലാച്ചിക്കല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫാ: ജോര്‍ജ് പാട്ടത്തേക്കുഴി, ഫാ: ജിന്‍സ് കാരയ്ക്കാട്ട്, സുനില്‍ ഈഴകുന്നേല്‍, സണ്ണി ഇട്ടിമാണിയില്‍, ജോയി കൊച്ചടിവാരം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






