ഇരട്ടയാര്‍ അങ്കണവാടിയില്‍ ശിശുദിനം ആഘോഷിച്ചു
ഇരട്ടയാര്‍ അങ്കണവാടിയില്‍ ശിശുദിനം ആഘോഷിച്ചു
ഇടുക്കി: ഇരട്ടയാര്‍ അങ്കണവാടിയില്‍ വിപുലമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. ശിശുദിന റാലിയും കുട്ടികളുടെ കലാപരിപാടികളും മധുരപലഹാര വിതരണവും നടന്നു. മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയില്‍, ഇരട്ടയാര്‍ പഞ്ചായത്തംഗം ജിന്‍സണ്‍ വര്‍ക്കി പുളിയംകുന്നേല്‍, അങ്കണവാടി വര്‍ക്കര്‍ ശ്രീദേവി ജി, ഹെല്‍പ്പര്‍ എന്‍ കെ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

