കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും റാലിയും നടത്തി

കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും റാലിയും നടത്തി

Nov 14, 2025 - 15:25
 0
കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും റാലിയും നടത്തി
This is the title of the web page

ഇടുക്കി: ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കാന്‍ ലക്ഷ്യമിട്ട് കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിലെ എന്‍എസ്എസ് യൂണിറ്റും സാമൂഹിക നീതി വകുപ്പും ചേര്‍ന്ന് സെമിനാറും റാലിയും നടത്തി. എക്സൈസ് അസിസ്റ്റന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജ്കുമാര്‍ ബി ഉദ്ഘാടനംചെയ്തു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസാദ് സേന രൂപീകരിച്ചു. പ്രിന്‍സിപ്പല്‍ സതീഷ് വര്‍ഗീസ് അധ്യക്ഷനായി. പ്രൊഫസര്‍ ജോ ഇടുക്കിയും എം എസ് ഫില്‍സനുംചേര്‍ന്ന് അവതരിപ്പിച്ച മാജിക് ഷോ ശ്രദ്ധേയമായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ സുകന്യമോള്‍ സുരേഷ്, സുനീഷ് കുമാര്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow