കട്ടപ്പന നഗരസഭയിലെ ഒന്നാംഘട്ട ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കട്ടപ്പന നഗരസഭയിലെ ഒന്നാംഘട്ട ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഇടുക്കി: കട്ടപ്പന നഗരസഭയിലെ ഒന്നാംഘട്ട ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 19 വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പന്തളം പ്രതാപനും സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസുംചേര്‍ന്ന് പ്രഖ്യാപിച്ചത്. രാഹുല്‍ സുകുമാരന്‍(മുളകരമേട്), ജോണ്‍ പി ജെ(അമ്പലക്കവല), നിഷാ ബൈജു(ഐടിഐ), മഞ്ജു സതീഷ്(ഗവ. കോളേജ്), പി ആര്‍ രമേശ്(വലിയകണ്ടം), റെജി ഡൊമിനിക്(കൊച്ചുതോവാള നോര്‍ത്ത്), നീതു വി സുനില്‍(പാറക്കടവ്), ഷീബ പ്രസാദ്(ആനകുത്തി), ആശ പ്രസാദ്(അമ്പലപ്പാറ), ബോണി വര്‍ഗീസ്(വെട്ടിക്കുഴക്കവല), കെ എന്‍ ഷാജി(വാഴവര), സോജന്‍ ജോര്‍ജ്(മന്തിക്കാനം), ലില്ലിക്കുട്ടി ജോണ്‍(മേട്ടുക്കുഴി), ടി സി ദേവസ്യ(പള്ളിക്കവല), രതീഷ് പി എസ്(ഇരുപതേക്കര്‍), കെ കെ സന്തോഷ്(നരിയമ്പാറ), അഞ്ചു ലിബിന്‍(വലിയപാറ), അംബിക കുമാരന്‍(കട്ടപ്പന വെസ്റ്റ്), രേഖ സി ജി(വെള്ളയാംകുടി) എന്നിവരാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും എന്‍ഡിഎ മത്സരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ, നേതാക്കളായ കെ കുമാര്‍, രതീഷ് വരകുമല, സുജിത് ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?

