പെരുവന്താനം മൃഗാശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
പെരുവന്താനം മൃഗാശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
ഇടുക്കി: ക്ഷീരമേഖലയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന നിരവധി പദ്ധതികളാണ് വകുപ്പ് നടപ്പാക്കിവരുന്നതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പെരുവന്താനം മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടിയന്തരചികിത്സാ ആവശ്യങ്ങള്‍ക്കായി കേരളത്തിലെ മുഴുവന്‍ ജില്ലകളിലും 1962 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളും മൊബൈല്‍ സര്‍ജറി യൂണിറ്റുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മൃഗചികിത്സാ വിവരങ്ങളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്ന 'ഇ സമൃദ്ധ' ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും തയാറായതായും മന്ത്രി പറഞ്ഞു.
ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് വളര്‍ത്തുമൃഗങ്ങളെ നഷ്ടമായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ വി ജോസഫ് ഇ-സമൃദ്ധയില്‍ ലോഗിന്‍ ചെയ്തു. പെരുവന്താനം പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ വി എന്‍ ഝാന്‍സി മൊബൈല്‍ സര്‍ജറി ആങ്കറിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. മിനി ജോസഫ് പ്ലാങ്കാല പദ്ധതി വിശദീകരിച്ചു. 'കന്നുകുട്ടിയുടെ ആരോഗ്യം ക്ഷീര സമൃദ്ധിക്കായി' എന്ന വിഷയത്തില്‍ കോലാനി കോഴി വളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജെയിസണ്‍ ജോര്‍ജ് ക്ലാസെടുത്തു.
കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്, പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ഇ ആര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ ആര്‍ വിജയന്‍, സാലിക്കുട്ടി ജോസഫ്, ഗ്രേസി, ഷാജി പുല്ലാട്ട്, എബിന്‍ വര്‍ക്കി, മേരിക്കുട്ടി ഓലിക്കല്‍, കുഞ്ഞുമോള്‍ ശിവദാസന്‍, ഡോ. ജോര്‍ജ് വര്‍ഗീസ്, സതീഷ് ചന്ദ്രന്‍ ജി. ആര്‍, ഡോ. ജലജ കെ.എല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?