പൊലീസ് പീഡന വിരുദ്ധ നിയമം പാസാക്കണം: ആംആദ്മി പാര്‍ട്ടി കട്ടപ്പനയില്‍ ക്യാമ്പയിന്‍ നടത്തി
പൊലീസ് പീഡന വിരുദ്ധ നിയമം പാസാക്കണം: ആംആദ്മി പാര്‍ട്ടി കട്ടപ്പനയില്‍ ക്യാമ്പയിന്‍ നടത്തി

ഇടുക്കി: പൊലീസ് പീഡന വിരുദ്ധ നിയമം നിയമസഭയില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി കട്ടപ്പനയില്‍ ക്യാമ്പയിന്‍ നടത്തി. കട്ടപ്പന ഡിവൈഎസ്പി ഓഫീസിനുമുമ്പില്‍ നടത്തിയ ക്യാമ്പയിന്‍ പീരുമേട് മണ്ഡലം പ്രസിഡന്റ് ജോസഫ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എസ്പി, ഡിവൈഎസ്പി, പൊലീസ് സ്റ്റേഷനുകളുടെ മുന്നിലാണ് ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ അണിചേരുന്നത്. ഇന്ത്യയിലുടനീളം ഈ നിയമം നിലവില്‍ വരണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ജോസ് ഇലപ്പള്ളില്‍, സാജന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






