ഇടുക്കി: ഉദയഗിരി ടൗണില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീണ് വ്യാപാരി മരിച്ചു. മേരിഗിരി കുരുകിലംകുന്നേല്‍ സന്തോഷ് കെ എസ് (51) ആണ് മരിച്ചത്. ഉദയഗിരി ടൗണിലെ സോമില്ല്, ഫര്‍ണിച്ചര്‍ ഷോപ്പ്, കാര്‍ഡമം സ്റ്റോര്‍ എന്നിവയുടെ ഉടമയാണ്. എന്‍സിപി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ് സന്തോഷ്.