പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ മുഖാമുഖം പരിപാടി 12ന് 

 പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ മുഖാമുഖം പരിപാടി 12ന് 

May 9, 2025 - 15:51
 0
 പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ മുഖാമുഖം പരിപാടി 12ന് 
This is the title of the web page

ഇടുക്കി: എംജി യൂണിവേഴ്‌സിറ്റിയും പുളിയന്‍മല ക്രൈസ്റ്റ് കോളേജും ചേര്‍ന്ന് 12ന് രാവിലെ 11ന് മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് 4 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം, മേജര്‍ മൈനര്‍ കോഴ്‌സുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം, ക്രെഡിറ്റ് സിസ്റ്റം എന്‍ട്രി, എക്സിറ്റ് പ്ലാനുകള്‍ തുടങ്ങിയ മേഖലകളെപ്പറ്റിയുള്ള സംശയ നിവാരണമാണ് ലക്ഷ്യം. യൂണിവേഴ്സിറ്റി ഐ.ടി. കണ്‍വീനറും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ലിജിന്‍ പി മാത്യു നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ എം വി ജോര്‍ജുകുട്ടി, ധന്യ മോഹനന്‍, അനിറ്റ് ജോസ് എന്നിവവര്‍ പങ്കെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow