മണിയാറന്‍കുടി ശ്രീനാരായണ ഗുരുദേവ അയ്യപ്പ ദേവീ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു
മണിയാറന്‍കുടി ശ്രീനാരായണ ഗുരുദേവ അയ്യപ്പ ദേവീ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു

ഇടുക്കി: മണിയാറന്‍കുടി ശ്രീനാരായണ ഗുരുദേവ അയ്യപ്പ ദേവീ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍, മേല്‍ശാന്തി പ്രമോദ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചെമ്പകപ്പാറ വൈഷ്ണവി ദേവീക്ഷേത്രത്തില്‍ നിന്നാരംഭിച്ച താലപ്പൊലിഘോഷത്ര മണിയാറന്‍കുടിയിലെത്തിയപ്പോള്‍ മുഹയുദ്ദീന്‍ ജുമാ മസ്ജിദ് ഭാരവാഹികള്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് അഷറഫ്, സെക്രട്ടറി സി എം ബഷീര്‍, വൈസ് പ്രസിഡന്റ് സി പി സലിം എന്നിവര്‍ സംസാരിച്ചു. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി രാജന്‍ മുഖ്യാഥിതി ആയിരുന്നു. ക്ഷേത്രം പ്രസിഡന്റ് രാജീവ് കുന്നേല്‍ മസ്ജിദ് ഭാരവാഹികള്‍ക്ക് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് അരുണ്‍ പ്രകാശ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി അരുണ്‍കുമാര്‍ കൊച്ചുതറയില്‍, യൂണിയന്‍ കമ്മിറ്റിയംഗം ഉണ്ണി പഴപ്ലാക്കലില്‍, കമ്മിറ്റി അംഗങ്ങളായ സിമു കൃഷ്ണന്‍, റെജി മോന്‍, അനൂപ് കെ ബി, സോമനാഥന്‍ മൂന്നോലിക്കല്‍, അനന്ദു ബാബു, ബിജി ഷിജു, പൊന്നമ്മ ബേബി, ഷിബി പ്രകാശ്, യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, കുടുംബയോഗം, കുമാരിസഘം, ബാലവേദി ഭാരവാഹികള്‍ നേതൃത്വം നല്‍കി.
What's Your Reaction?






