ജലസംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലേയ്‌ക്കെത്തിക്കുന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം 'തോയം' ശ്രദ്ധനേടുന്നു
ജലസംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലേയ്‌ക്കെത്തിക്കുന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം 'തോയം' ശ്രദ്ധനേടുന്നു

ഇടുക്കി: ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തിറങ്ങിയ 'തോയം' ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന ഇന്നത്തെ കാലത്ത് ജലസംരക്ഷണത്തിന്റെ ആവശ്യകതയെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് ഈ ഷോര്‍ട്ട് ഫിലിമിന്. ഇല നേച്ചര്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിമിന്റെ സംവിധാനവും ക്യാമറയും നിര്‍വഹിച്ചിരിക്കുന്നത് ഇരട്ടയാര്‍ സ്വദേശിയായ സജിദാസ് മോഹനാണ്. കുടിവെള്ളം ലഭിക്കാതെ വൃദ്ധനായ ഒരാള്‍ക്ക് ഒരു ദിവസം അനുഭവിക്കേണ്ടിവരുന്ന വൈകാരിക മുഹൂര്‍ത്തങ്ങളും അനുഭവങ്ങളുമാണ് ചിത്രം പറയുന്നത്. ജലവിഭവ വകുപ്പിന്റെ പിന്തുണയോടുകൂടി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ ഉടനീളമുള്ള വിവിധ നേച്ചര്‍ ഫിലിം ഫെസ്റ്റിവലുകളിലേക്ക് 'തോയം' എന്‍ട്രി നേടിക്കഴിഞ്ഞു. ജോസ് പുരയിടമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു നമ്പിക്കല്ലന്റെതാണ് കഥ. ശുദ്ധജല സ്രോതസുകള്‍ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം മൂലം 70 % നഷ്ടപ്പെട്ടു കഴിഞ്ഞു. അവശേഷിക്കുന്നവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഈ ഫിലിം ചിന്തിപ്പിക്കുന്നു.
What's Your Reaction?






