അണക്കര അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മയുടെ 41-ാമത്തെ വീടിന്റെ താക്കോല്‍ കൈമാറി
അണക്കര അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മയുടെ 41-ാമത്തെ വീടിന്റെ താക്കോല്‍ കൈമാറി
ഇടുക്കി: ചക്കുപള്ളം അണക്കരയില്‍ സ്‌നേഹവീടിന്റെ താക്കോല്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിങ്ങും പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബിയും ചേര്‍ന്ന് കൈമാറി. കൂട്ടായ്മയുടെ 41-ാമത്തെ വീടിന്റെ താക്കോലാണ് കൈമാറിയത്. അമ്മയ്‌ക്കൊരുമ്മ സ്‌നേഹകൂട്ടായ്മയും പഞ്ചായത്തും ചേര്‍ന്നാണ് വീടിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച് കുടുംബത്തിന് നല്‍കിയത്. അമ്മയും ഭിന്നശേഷിക്കാരനായ മൂത്ത കുട്ടിയും നാലാം ക്ലാസില്‍ പഠിക്കുന്ന ഇളയ കുട്ടിയുമുള്ള കുടുംബത്തിന്റെ ദുരിതക്കാഴ്ചകളാണ് അമ്മയ്‌ക്കൊരുമ്മ സ്‌നേഹകൂട്ടായ്മയെ ഈ ഭവനത്തില്‍ എത്തിച്ചത്. ചോര്‍ന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത വീടിന്റെ സ്ഥിതി മനസിലാക്കി ചെയര്‍മാന്‍ സാബു കുറ്റിപാലയ്ക്കല്‍ സുമനസുകളുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ വീടിന്റെ പുനര്‍നിര്‍മാണം നടത്തുകയായിരുന്നു. ചടങ്ങില്‍ അമ്മയ്‌ക്കൊരുമ്മ സ്‌നേഹകൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി റോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?