അഖില കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് 10ന് അണക്കരയില്‍
അഖില കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് 10ന് അണക്കരയില്‍
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കരയുടെ നേതൃത്വത്തില്‍ 3-ാമത് അഖില കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് 10ന് രാവിലെ 9 മണി മുതല്‍ അച്ചൂസ് ബില്‍ഡിങ്ങില്‍ നടക്കും. ജില്ലാ പഞ്ചായത്തംഗം ആന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്യും, ക്ലബ് പ്രസിഡന്റ് ബിജോ ചാണ്ടി അധ്യക്ഷനാകും. ഓപ്പണ്‍ കാറ്റഗറി, അണ്ടര്‍ 16, അണ്ടര്‍ 12 എന്നീ കാറ്റഗറിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള വിജയികള്‍ക്ക് ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കും. ഒപ്പം മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കുടുതല്‍ വിവരങ്ങള്‍ക്ക് : 9447901316, 9447382522 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
What's Your Reaction?