അണക്കര ഒലിവുമല സെന്റ് ജോണ്‍സ് യാക്കോബായ പള്ളി പെരുന്നാള്‍ സമാപിച്ചു
അണക്കര ഒലിവുമല സെന്റ് ജോണ്‍സ് യാക്കോബായ പള്ളി പെരുന്നാള്‍ സമാപിച്ചു
ഇടുക്കി: അണക്കര ഏഴാംമൈല്‍ ഒലിവുമല സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ ഓര്‍മ പെരുന്നാള്‍ സമാപിച്ചു. ദനഹപെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച വൈകിട്ട് നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പ്രദക്ഷിണം കുരിശുംതൊട്ടിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പുറ്റടി സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ബിനു ജോര്‍ജ് തോമസ് കുമ്പളുങ്കല്‍ സന്ദേശം നല്‍കി. തുടര്‍ന്ന് കരിമരുന്ന് കലാപ്രകടനവും നടന്നു. മോര്‍ യോഹന്നാന്‍ മാംദോനോയുടെ ശിരച്ഛേദന പെരുന്നാള്‍ ദിനത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടന്നു. ഫാ. ബിനു ജോര്‍ജ് തോമസ്, ഫാ. സജോ ഇലവുങ്കല്ല് എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ആദ്യഫല ലേലം, പ്രദക്ഷിണം എന്നിവയ്ക്കുശേഷം കൊടിയിറങ്ങി. വികാരി ഫാ. ക്ലീമിസ് എല്‍ദോ ചെങ്ങമനാടന്‍, ട്രസ്റ്റി മാത്യു ചാക്കോ കാലുകടവില്‍, സെക്രട്ടറി കെ കെ രാജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?