തടിയമ്പാട്ട് പെരിയാറിന് കുറുകെ പാലം: പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി ഡീന്‍ കുര്യാക്കോസ്
തടിയമ്പാട്ട് പെരിയാറിന് കുറുകെ പാലം: പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ സേതുബന്ധന്‍ പദ്ധതിപ്രകാരം തടിയമ്പാട്ട് പെരിയാറിന് കുറുകെയുള്ള പാലം നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു. 32 കോടി രൂപ മുതല്‍മുടക്കുള്ള പാലം നിര്‍മാണത്തിന് ഏപ്രില്‍ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കുന്നില്ല. പണം മുടക്കുന്നത് കേന്ദ്രമാണെങ്കിലും നിര്‍മിക്കേണ്ടത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിലൈ ദേശീയപാത വിഭാഗമാണ്. തടിയമ്പാട്ടെ ഉള്‍പ്പെടെ കേരളത്തിലെ നാല് ജില്ലകളിലായി 167 കോടി രൂപ മുതല്‍മുടക്കുള്ള ഏഴ് പദ്ധതികള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നതായും എംപി ആരോപിച്ചു.
What's Your Reaction?






