വിവാഹ സല്‍ക്കാരത്തിനുശേഷം ബാക്കിവന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കട്ടപ്പനയാറില്‍ തള്ളി
വിവാഹ സല്‍ക്കാരത്തിനുശേഷം ബാക്കിവന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കട്ടപ്പനയാറില്‍ തള്ളി

ഇടുക്കി: കട്ടപ്പനയാറില്‍ സാമൂഹിക വിരുദ്ധര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയതായി പരാതി. പള്ളിക്കവല ഫോര്‍ത്തുനാത്തൂസ് നഗറിലാണ് കഴിഞ്ഞദിവസം രാത്രി വിവാഹ പാര്‍ട്ടിക്കുശേഷം ബാക്കിവന്ന ഭക്ഷണവും മറ്റ് മാലിന്യവും തള്ളിയത്്. തെരുവ് നായകള്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് 10 ചാക്കുകളിലായി മാലിന്യം തള്ളിയതായി കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കട്ടപ്പനയില്‍ തിങ്കളാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തിനുശേഷം ബാക്കിവന്ന അവശിഷ്ടങ്ങളാണിതെന്ന് കണ്ടെത്തി. ഓഡിറ്റോറിയത്തിന്റെ നടത്തിപ്പുകാര്‍ക്കും വിവാഹ സല്‍ക്കാരം നടത്തിയവര്‍ക്കും കേറ്ററിങ് സര്‍വീസ് ഉടമയ്ക്കും നോട്ടീസ് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി എസ് അനുപ്രിയ, ബിബിന്‍ തോമസ് എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






