എഴുകുംവയല്‍ ജയ്മാത എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
എഴുകുംവയല്‍ ജയ്മാത എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: എഴുകുംവയല്‍ ജയ്മാത എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും 57-ാമത് വാര്‍ഷികവും നടന്നു. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇടുക്കി രൂപതാ വിദ്യാഭ്യാസ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് തക്കിടിയേല്‍, ഇടുക്കി രൂപത വികാരി ജനറല്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, കട്ടപ്പന ഡിഇഒ മണികണ്ഠന്‍ പികെ, എഇഓ യശോധരന്‍ കെ.കെ, മാനേജര്‍ ഫാ. തോമസ് വട്ടമല എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






