മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്‌മ 25ന് കാഞ്ചിയാർ പള്ളിക്കവലയിൽ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ കൂട്ടായ്‌മ 25ന് കാഞ്ചിയാർ പള്ളിക്കവലയിൽ

ഇടുക്കി: മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർപൂരം അലങ്കോലമാക്കിയ ഗൂഡാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകു പ്പിലെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി 25ന് കാഞ്ചിയാർ പള്ളിക്കവലയിൽ പ്രതിഷേധ കൂട്ടായ്‌മ നടത്തും. വൈകിട്ട് 5ന് എ.ഐ.സി.സി അംഗം അഡ്വ. ഇ.എം ആഗസ്‌തി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിക്കും ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു മുഖ്യപ്രഭാഷണം നടത്തും കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, നേതാക്കളായ ജോർജ് ജോസഫ് പടവൻ, അഡ്വ. കെ.ജെ ബെന്നി, എം.ഡി അർജുനൻ, എസ്.ടി അഗസ്റ്റിൻ, കെ ബി സെൽവം, ജയ്‌സൺ കെ ആൻ്റണി, മിനി സാബു, നിതിൻ ലൂക്കോസ് തുടങ്ങിയവർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയ്ക്ക് അനുകൂലമാക്കാൻ തൃശൂർ പൂരം അലങ്കോലമാക്കിയത് എ.ഡി.ജി.പിയാണെന്നും ആർ എസ് എസ് നേത്യത്വവുമായി ഈ ഉദ്യോഗസ്ഥൻ ചർച്ച നടത്തിയെന്ന് ഭരണകക്ഷിയിലെ എം.എൽ.എ പരസ്യമായി തുറന്നടിച്ചു. എന്നാൽ ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ അയാളെ ന്യായീകരിക്കുന്നതിലൂടെ മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലുള്ള അന്തർധാര വീണ്ടും വ്യക്തമാകുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൊള്ളക്കാരനാണെന്നും സ്വർണംപൊട്ടിക്കൽ സംഘത്തിന് കൂട്ടുനിൽക്കുന്നയാളാണെന്നും പി വി അൻവർ പറഞ്ഞിട്ടും സെക്രട്ടറിയെ ചേർത്ത് പിടിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. തൃശൂർപൂരം അലങ്കോലമാക്കിയ ഉദ്യോഗസ്ഥനെതന്നെ അന്വേഷണ ചുമതല ഏൽപ്പിച്ചത് വെല്ലുവിളിയാണ്. ഇക്കാര്യങ്ങളിൽ ഇടതുപക്ഷത്തിൻ്റെ ഘടകകക്ഷികളായ സി.പി.ഐയും ആർ.ജെ.ഡിയും ഉൾപ്പെടെ എതിർപ്പുമായി വന്നിട്ടും അതെല്ലാം അവഗ ണിക്കുന്നതിലൂടെ മുഖ്യമന്ത്രി മാഫിയകളെ സംരക്ഷിക്കുകയാണെന്ന് തെളിഞ്ഞതായി ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, കട്ടപ്പന മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ, ബ്ലോക്ക് ഭാരവാഹികളായ ഷാജി വെള്ളംമാക്കൽ, ജോമോൻ തെക്കേൽ, എ. എം സന്തോഷ് എന്നിവർ പങ്കെടുത്തു.
What's Your Reaction?






