ഭരണഘടനയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമം: ഇ എം ആഗസ്തി
ഭരണഘടനയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമം: ഇ എം ആഗസ്തി

ഇടുക്കി: ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുകയും ഇന്ത്യന്‍ ഭരണഘടനയെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന നടപടികളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി തോമസ് രാജന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, അഡ്വ. കെ. ജെ. ബെന്നി, ജോയി ആനിത്തോട്ടം, ഷാജി വെള്ളംമാക്കല്‍, ബീനാ ടോമി, സജിമോള്‍ ഷാജി, ജോസ് ആനക്കല്ലില്‍, കെ. എസ്. സജീവ്, ഷമേജ് കെ ജോര്‍ജ്, ജിതിന്‍ ജോയി, ബിനു വാഴക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






