ജെസിഐ ഇടുക്കി ഗ്രീന്‍ സിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ജെസിഐ ഇടുക്കി ഗ്രീന്‍ സിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: ജെസിഐ ഇടുക്കി ഗ്രീന്‍ സിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോ
ഹണവും കുടുംബ സംഗമവും നടത്തി. കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഓണ്‍ലൈനായി യോഗം ഉദ്ഘാടനം ചെയ്തു. വ്യക്തിപരമായും സംഘടനപരമായും സമൂഹത്തിനും രാജ്യത്തിനും പുരോഗതി സൃഷ്ടിക്കുന്നതില്‍ നമുക്കും പങ്കാളികളാകാം എന്ന സന്ദേശത്തോടെയാണ് ജെസിഐയുടെ പ്രവര്‍ത്തനം. ഇടുക്കിയുടെ വേഗറാണി ദേവ പ്രിയ ഷൈബുവിനെയും സാമൂഹിക സേവനരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച എബി ജെയിംസിനെയും ആദരിച്ചു. ഡോ. നിജോ ജോസഫ് , പ്രസിഡന്റായും രാജേഷ് അഗസ്റ്റിന്‍ സെക്രട്ടറിയായും ജോണ്‍സന്‍ ജോണ്‍ ട്രഷററായുും
ചുമതലയേറ്റു. ഡോ. നിജോ ജോസഫ് അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ മിനി ഷിബു മുഖ്യപ്രഭാഷണം നടത്തി. സോണ്‍ പ്രസിഡന്റ് ജെയിസന്‍ അരിക്കല്‍, ജോജോ കുമ്പളംന്താനം, എബിന്‍ ബോസ്, ബ്രീസ് ജോയി, ബിനീഷ് മാത്യു, ഡോ: ചന്ദന നിജോ, ജോണ്‍സന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

