നെറ്റിത്തൊഴു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓഫീസ് തുറന്നു
നെറ്റിത്തൊഴു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓഫീസ് തുറന്നു
ഇടുക്കി: വണ്ടന്‍മേട് നെറ്റിത്തൊഴു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് കാമ്പയിനും നെടുങ്കണ്ടം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പുതുതലമുറയുടെ കലാകായിക അഭിരുചികളെ കണ്ടെത്തി നാടിനും രാജ്യത്തിനും അഭിമാനിക്കാവുന്ന പ്രതിഭകളാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. ഇടുക്കിയുടെ വേഗറാണി ദേവപ്രിയ ഷൈബുവിനെ ചടങ്ങില്‍ ആദരിച്ചു. വണ്ടന്‍മേട് അഡീഷണല്‍ എസ്‌ഐ ജോസ് സെബാസ്റ്റ്യന്‍ ലഹരി വിമുക്ത സന്ദേശം നല്‍കി. ക്ലബ് പ്രസിഡന്റ് സനീഷ് പി എസ് അധ്യക്ഷനായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ബീന ജോണ്‍സണ്‍, വണ്ടന്‍മേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു, ജോസ് മാടപ്പള്ളി, സിസിലി സജി, വിവിധ സംഘടനാ പ്രതിനിധികളായ കെ എന്‍ ശശി, ഷിബു കെ ആര്‍, ബിജോ ചാണ്ടി, രാജു ഇല്ലത്ത്, റിനു എബ്രഹാം, ഐ മാത്യു, ടി പി ജോസ്, തോമസ് കെ വി, ജിന്റു ജിന്‍സ്, ഷൈജു പി ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

