ഇരട്ടയാര്‍ ചെമ്പകപ്പാറ എഡിഎസ് വാര്‍ഷികം ആഘോഷിച്ചു
ഇരട്ടയാര്‍ ചെമ്പകപ്പാറ എഡിഎസ് വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: ഇരട്ടയാര്‍ ചെമ്പകപ്പാറ എഡിഎസിന്റെ 24-ാമത് വാര്‍ഷികം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സ്‌കൂള്‍ കലാ കായിക മേളകളില്‍ വാര്‍ഡില്‍നിന്ന് സമ്മാനര്‍ഹരായ വിദ്യാര്‍ഥികള്‍, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍, കുടുംബശ്രീ അരങ്ങ് പ്രോഗ്രാം വിജയികള്‍ എന്നിവരെ അനുമോദിച്ചു. എഡിഎസ് യൂണിറ്റ് പ്രസിഡന്റ് മോളി അലക്‌സ് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ചെയര്‍പേഴ്‌സണ്‍ സനില ഷാജി, സിഡിഎസ് അംഗം മായ വിനോദ്, ഷൈനി ബാബു, ആതിര സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

