ജൈവ മാലിന്യ സംസ്‌കരണ സര്‍വേ ജില്ലാതല ഉദ്ഘാടനം
ജൈവ മാലിന്യ സംസ്‌കരണ സര്‍വേ ജില്ലാതല ഉദ്ഘാടനം

ഇടുക്കി: ജൈവ മാലിന്യ സംസ്‌കരണ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം എം എം മണി എംഎല്‍എയുടെ വീട്ടിലെത്തി വിവരശേഖരണം നടത്തി നിര്‍വഹിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സര്‍വേ നടക്കുന്നത്. നൂറ് ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിത കര്‍മസേനയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍വേയിലൂടെ സഹായിക്കും. ബൈസണ്‍വാലി പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചന്‍ കുന്നേല്‍, പഞ്ചായത്തംഗം ബിന്ദു മനോഹരന്‍, ജി ഷിബു, സിഡിഎസ് ചെയര്‍പേഴ്സണ്‍ രമ്യ റോബി, അഞ്ചന പ്രസന്നനന്‍, ശ്രീദേവി ജെ നായര്‍, ജോബിന്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, സിഡിഎസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






