അയ്യപ്പന്‍കോവിലില്‍ റോഡരികില്‍ മത്സ്യം ഉപേക്ഷിച്ചതായി കണ്ടെത്തി
അയ്യപ്പന്‍കോവിലില്‍ റോഡരികില്‍ മത്സ്യം ഉപേക്ഷിച്ചതായി കണ്ടെത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ നിരപ്പേക്കട ഫാര്‍മേഴ്‌സ് സൊസൈറ്റിക്ക് സമീപം റോഡരികില്‍ 15കിലോയിലേറെ മത്സ്യം ഉപേക്ഷിച്ചതായി കണ്ടെത്തി. അയ്യപ്പന്‍കോവിലിന്റെ വിവിധ മേഖലകളില്‍ കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികളാണ് ഇത്തരത്തില്‍ മത്സ്യം ഉപേക്ഷിക്കുന്നത്. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളാണ് ഉപേക്ഷിക്കുന്നവയില്‍ കൂടുതല്‍. ദുര്‍ഗന്ധം നിമിത്തം പ്രദേശത്തുകൂടി കടന്നുപോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മത്സ്യങ്ങള്‍ നീക്കം ചെയ്യണമെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ആരോഗ്യവകുപ്പും പൊലീസും കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരത്തില്‍ മത്സ്യം ഉപേക്ഷിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തംഗം നിഷാ വിനോജ് പറഞ്ഞു.
What's Your Reaction?






