അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തില്‍ നിയന്ത്രണം: ഒരേസമയം പ്രവേശനം 25പേര്‍ക്ക് മാത്രം: 25നും 26നും പ്രവേശനം നിരോധിച്ചു
അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തില്‍ നിയന്ത്രണം: ഒരേസമയം പ്രവേശനം 25പേര്‍ക്ക് മാത്രം: 25നും 26നും പ്രവേശനം നിരോധിച്ചു

ഇടുക്കി: അപകടാവസ്ഥയിലുള്ള അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തില്‍ ആളുകള്‍ പ്രവേശിക്കുന്നതിന് കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ആളുകള്‍ കൂടുതലായി എത്താന്‍ സാധ്യതയുള്ളതിനാല്‍ 25, 26 തീയതികളില്‍ പാലത്തില്‍ പ്രവേശനം നിരോധിച്ചു. മറ്റ് ദിവസങ്ങളില്‍ ഒരേസമയം 25 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ശനി, ഞായര്‍ ദിവസങ്ങളിലാണ് സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നത്. കൂടാതെ, പുരാതന ധര്‍മശാസ്താ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടക്കുന്നതിനാലും സമീപത്തെ നടപ്പാതയില്‍ വെള്ളം കയറിയതിനാലും നിയന്ത്രണാതീതമായി ആളുകള്‍ പാലത്തില്‍ കയറാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
What's Your Reaction?






