ഇരുപതേക്കര്‍ അങ്കണവാടി കെട്ടിട നിര്‍മാണം തുടങ്ങി
ഇരുപതേക്കര്‍ അങ്കണവാടി കെട്ടിട നിര്‍മാണം തുടങ്ങി

ഇടുക്കി: കട്ടപ്പന നഗരസഭ 27-ാം വാര്‍ഡിലെ ഇരുപതേക്കര്‍ അങ്കണവാടി കെട്ടിട നിര്‍മാണം തുടങ്ങി. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ച നിലവിലെ കെട്ടിടം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. നിലവില്‍ വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. മേഖലയിലെ ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സാംസ്‌കാരിക നിലയവും ഇവിടെ നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആളുകളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
What's Your Reaction?






