ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

Feb 16, 2025 - 18:00
 0
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമഗ്രവളര്‍ച്ചയ്ക്ക് എല്ലാവിഭാഗം ജനങ്ങളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ബെത്ലഹേം കാരിത്താസും കെസിബിസി വിമന്‍സ് കമ്മിഷന്‍ ഇടുക്കി രൂപതാവിഭാഗവും ജില്ലാ വിമെന്‍സ് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച രോഗിദിനാചരണം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിലെ ആളുകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാകുന്ന നിലയിലേക്ക് ആശുപത്രിയെ മാറ്റാന്‍ സര്‍ക്കാരും ജനപ്രതിനിധികളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ബെത്ലഹേം കാരിത്താസ്' പ്രവര്‍ത്തകര്‍ ആശുപത്രികളില്‍ നടത്തിവരുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളെയും ബിഷപ്പ് അഭിനന്ദിച്ചു. 
മെഡിക്കല്‍ കോളേജിലേക്ക് വാങ്ങിയ നല്‍കി വാട്ടര്‍ ഡിസ്‌പെന്‍സറിന്റെ രേഖകള്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷിന് കൈമാറി. 13 വര്‍ഷമായി വൈകുന്നേരങ്ങളില്‍ മെഡിക്കല്‍ കോളേജ്, പാറേമാവ് ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബെത്ലഹേം കാരിത്താസ് അത്താഴ വിതരണം  നടത്തിവരുന്നു. തുടര്‍ന്ന് അത്താഴവിതരണത്തിലും ബിഷപ്പ് പങ്കെടുത്തു. കെസിബിസി വിമന്‍സ് കമ്മിഷന്‍ ഇടുക്കി രൂപതാ പ്രസിഡന്റും ജില്ലാ വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറിയുമായ റോസക്കുട്ടി അബ്രഹാം, വാഴത്തോപ്പ് പഞ്ചായത്തംഗം നിമ്മി ജയന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരീഷ്, ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റി അംഗം ജോസ് കുഴികണ്ടം എന്നിവര്‍ സംസാരിച്ചു.
യോഗത്തിന് മുന്നോടിയായി ഇടുക്കി രൂപതാ പ്രയര്‍ ഗ്രൂപ്പ്, വിന്‍സെന്റ് ഡി പോള്‍, മാതൃവേദി പ്രവര്‍ത്തകര്‍ രോഗികളെ സന്ദര്‍ശിച്ചു. ഫാ. ജോസഫ് നടുപ്പടവില്‍, ഫാ. അമല്‍ താണോലില്‍, ഫാ. സിജോ മേക്കുന്നേല്‍, ഇടുക്കി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം അനൂപ് കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow