കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഫുട്ബോള്‍ ടര്‍ഫ് തുറന്നു
കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ ഫുട്ബോള്‍ ടര്‍ഫ് തുറന്നു

ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഫുട്ബോള്‍ ടര്‍ഫ് മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കി കായിക താരങ്ങളാക്കി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ആദ്യഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഡോണ്‍ ബോസ്‌കോ ഫുട്ബോള്‍ അക്കാദമിയുടെ ഭാഗമായി ടര്‍ഫ് പ്രവര്‍ത്തിക്കുന്നു. 4 മുതല്‍ 9 വയസ് വരെയുള്ളവര്‍ക്ക് പരിശീലനം നല്‍കും. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിശീലനമുണ്ടാകും. പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ അധ്യക്ഷനായി. ഫാ. വിപിന്‍ തോമസ്, ഫാ. അജീഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






