മൂന്നാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ രേഖകള്‍ ഹാജരാക്കണം: റവന്യു വകുപ്പ് നോട്ടീസ് നല്‍കി
മൂന്നാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ രേഖകള്‍ ഹാജരാക്കണം: റവന്യു വകുപ്പ് നോട്ടീസ് നല്‍കി

ഇടുക്കി: മൂന്നാര്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയത് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് ദേവികുളം സബ് കലക്ടളുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് മൂന്നാറിലെ 40ലധികം വ്യാപാരികള്‍ക്ക് രേഖകള്‍ ഹാജരാക്കുന്നതിന് റവന്യു വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ ദേവികുളം ആര്‍ഡിഓ ഓഫീസില്‍ നേരിട്ടെത്തി രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. കുടിയൊഴുപ്പിക്കലിനുള്ള മുന്നൊരുക്കമെന്ന ആശങ്ക നിലനില്‍ക്കെയാണ് കോടതി നിര്‍ദേശ പ്രകാരമുള്ള നടപടി ക്രമം മാത്രമാണെന്ന് സബ് കലക്ടര്‍ വി എം ആര്യ വ്യക്തമാക്കിയത.് വ്യാപാരികളുടെ കൈവശമുള്ള രേഖകളുടെ ആധികാരികതയും കൈവശ ഭൂമി രേഖകളും പരിശോധിയക്കുക മാത്രമാണ് ചെയ്യുന്നത്. ആശങ്ക വേണ്ടെന്നും സബ് കലക്ടര്‍ അറിയിച്ചു.
What's Your Reaction?






