എഐവൈഎഫ് ഡെമോക്രാറ്റിക് സ്ട്രീറ്റ് നടത്തി
എഐവൈഎഫ് ഡെമോക്രാറ്റിക് സ്ട്രീറ്റ് നടത്തി

ഇടുക്കി: എഐവൈഎഫ് ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ ഡെമോക്രാറ്റിക് സ്ട്രീറ്റ് നടത്തി. സിപിഐ സംസ്ഥാന സമിതിയംഗം കെ കെ അഷറഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സന്തോഷമുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിനെറ ലക്ഷ്യം. ഇന്ത്യയില്‍ എല്ലാവര്‍ക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടി പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും നടത്തുന്നതെന്നും കെ കെ അഷറഫ് പറഞ്ഞു.
വര്‍ഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനക്കും എതിരെയാണ് എഐവൈഎഫ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തില്‍ ആശ ആന്റണി അധ്യക്ഷയായി. വി കെ ധനപാല്‍, പ്രിന്‍സ് മാത്യു, ഭവ്യ കണ്ണന്‍, ആനന്ദ് വിളയില്‍, സുരേഷ് പള്ളിയില്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






