പൊന്നിക്കവല -വെള്ളയാംകുടി റോഡ് നവീകരണം: ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി 

പൊന്നിക്കവല -വെള്ളയാംകുടി റോഡ് നവീകരണം: ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി 

Feb 17, 2026 - 11:00
 0
പൊന്നിക്കവല -വെള്ളയാംകുടി റോഡ് നവീകരണം: ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി 
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ കക്കാട്ടുകട പൊന്നിക്കവല -വെള്ളയാംകുടി റോഡ് നവീകരണത്തിന്റെ  ടന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണം ഉടന്‍ ആരംഭിക്കും. കക്കാട്ടുകടയില്‍നിന്ന് പൊന്നിക്കവല സുവര്‍ണഗിരി വഴി വെള്ളയാംകുടിയില്‍ എത്തുന്ന ഈ റോഡിന്റെ നവീകരണത്തിനായി  6 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഏഴുമീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിനിരുവശവും ഐറിഷ് ഓടയും നിര്‍മിക്കും. നിര്‍മാണത്തിന് മുന്നോടിയായി നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി സുവര്‍ണഗിരി കേന്ദ്രീകരിച്ച ജനകീയ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ഇവരുടെ നേതൃത്വത്തില്‍ ആദ്യഘട്ടമായി ജനകീയ സര്‍വേ നടത്താനാണ് തീരുമാനം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow