മൂന്നാര്‍ ഇക്കാനഗറിലെ വഴിയില്‍ വെള്ളക്കെട്ട്: കാല്‍നടയാത്ര ദുഷ്‌കരം
മൂന്നാര്‍ ഇക്കാനഗറിലെ വഴിയില്‍ വെള്ളക്കെട്ട്: കാല്‍നടയാത്ര ദുഷ്‌കരം
ഇടുക്കി: മൂന്നാര്‍ ഇക്കാനഗറില്‍നിന്ന് രാജീവ് ഗാന്ധി നഗറിലേക്ക് പോകുന്ന വഴിയിലെ വെള്ളക്കെട്ട് കാല്‍നടയാത്ര ദുഷ്‌കരമാക്കുന്നു. ദിവസേന സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രായമായവരുമടക്കം നിരവധിയാളുകള്‍ ആശ്രയിക്കുന്ന പാതയാണിത്. വഴിയരികില്‍ ഓട നിര്‍മിച്ചിട്ടില്ലാത്തതിനാല്‍ മലിനജലമടക്കം ഇതിലൂടെയാണ് ഒഴുകുന്നത്. ചിലയിടങ്ങളില്‍ വെള്ളം കെട്ടികിടക്കുന്ന സാഹചര്യവുമുണ്ട്. ഇതില്‍ ചവിട്ടിയാണ് ആളുകള്‍ സഞ്ചരിക്കുന്നത്. സ്ഥിരമായി മലിനജലത്തില്‍ ചവിട്ടുന്നതുമൂലം സാംക്രമിക രോഗങ്ങള്‍ പടരുമോയെന്ന ആശങ്കയുമുണ്ട്. മഴ പെയ്താല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും പാതയോരത്തെ വീടുകളിലേക്കടക്കം വെള്ളമൊഴുകി കയറുന്ന സാഹചര്യവുമുണ്ട്. പാതയോരത്ത് ഓട നിര്‍മിച്ച് വഴിയില്‍നിന്ന് വെള്ളക്കെട്ടും വെള്ളമൊഴുക്കും മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?