ഗുരുധര്‍മ പ്രചരണസഭയുടെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഞായറാഴ്ച സമാപിക്കും

ഗുരുധര്‍മ പ്രചരണസഭയുടെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഞായറാഴ്ച സമാപിക്കും

Jun 13, 2026 - 17:44
 0
ഗുരുധര്‍മ പ്രചരണസഭയുടെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഞായറാഴ്ച സമാപിക്കും
This is the title of the web page

ഇടുക്കി: ഗുരുധര്‍മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മുഖ്യാചാര്യനായി കട്ടപ്പന ടൗണ്‍ഹാളില്‍ നടന്നുവരുന്ന ശ്രീനാരായണ ദിവ്യപ്രബോധനത്തിലും ധ്യാനത്തിലും പങ്കെടുത്ത് ആയിരത്തിലേറെ ആളുകള്‍. വെള്ളിയാഴ്ച ആരംഭിച്ച ധ്യാനം ഞായറാഴ്ച സമാപിക്കുമെന്ന് ഗുരുധര്‍മ പ്രചരണസഭ സെക്രട്ടറി അസംഗാനഗിരി സ്വാമി, ജ്ഞാനതീര്‍ഥ സ്വാമി എന്നിവര്‍ അറിയിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരായി ഗുരുദേവ വചനങ്ങളുടെ പ്രസക്തി, ഉപനിഷത്തുകള്‍, ഭഗവത്ഗീത, ബൈബിള്‍, ഖുറാന്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 73 വര്‍ഷം നീണ്ടുനിന്ന ദിവ്യജീവിതവും ഗുരുദേവന്‍ രചിച്ച എഴുപതോളം കൃതികളും ധ്യാനത്തില്‍ പഠന വിഷയമാക്കിവരുന്നു. രാജ്യത്തിനകത്തും പുറത്തുമായി ഇതിനോടകം 415 യജ്ഞങ്ങള്‍ നടത്തിക്കഴിഞ്ഞു.
അതേസമയം ദിവ്യപ്രബോധനത്തിനെതിരായി സമൂഹമാധ്യമങ്ങളിലടക്കം വ്യാജപ്രചാരണം നടക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ശിവഗിരിമഠവും എസ്എന്‍ഡിപി യോഗവും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായും അടിസ്ഥാനരഹിത പ്രചാരണങ്ങളുണ്ട്. ശ്രീനാരായണീയര്‍ ഇതെല്ലാം തള്ളിക്കളയണമെന്നും ഗുരുവിന്റെ ദിവ്യമായ ജീവിതവും തത്വദര്‍ശനവും മറ്റ് ആത്മീയ ദര്‍ശനങ്ങളും ജനങ്ങളിലെത്തിക്കുകയാണ് ധ്യാനത്തിന്റെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ഗുരുധര്‍മ പ്രചാരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, ഗുരുപ്രകാശം സ്വാമി, അംബികാനന്ദ സ്വാമി, ശിവനാരായണ തീര്‍ഥ സ്വാമി, മഹാദേവാനന്ദ സ്വാമി, ജ്ഞാനതീര്‍ഥ സ്വാമി, വിരജാനന്ദഗിരി സ്വാമി എന്നിവരും ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും ധ്യാനത്തിന് കാര്‍മികത്വം വഹിക്കുന്നു.
ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3വരെ ദിവ്യപ്രബോധനവും ധ്യാനവും തുടരും. സമാപന സമ്മേളനം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ശുഭാംഗാനന്ദ സ്വാമി, സന്യാസി ശ്രേഷ്ഠര്‍, കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍, കട്ടപ്പന ജുമാ മസ്ജിദ് ഇമാം അല്‍ ഹാസിഫ് യൂസഫ് മൗലവി അല്‍ കൗസരി, നഗരസഭ കൗണ്‍സിലര്‍മാരായ വി ആര്‍ സജി, സി ആര്‍ മുരളി, മഞ്ജു സതീഷ്, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോഷി കുട്ടട, ജിഡിപിഎസ് രജിസ്ട്രാര്‍ കെ ടി സുകുമാരന്‍, ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ്, സെക്രട്ടറി വി പി ശശികുമാര്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ എന്‍ മോഹന്‍ദാസ്, സി കെ ശശി, പി ആര്‍ രഘു എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow