കട്ടപ്പനയാറിന്റെ കൈത്തോട്ടില്‍ മാലിന്യം തള്ളല്‍ വ്യാപകം: സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടിവേണമെന്ന് ബിജെപി
കട്ടപ്പനയാറിന്റെ കൈത്തോട്ടില്‍ മാലിന്യം തള്ളല്‍ വ്യാപകം: സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടിവേണമെന്ന് ബിജെപി
ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂടി ഒഴുകുന്ന കട്ടപ്പനയാറിന്റെ കൈത്തോട്ടിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ തോട്ടിലെ വെള്ളം മലിനമായി ദുര്‍ഗന്ധമാണ് വമിക്കുന്നത്. ഇത് സമീപത്തെ വ്യാപാരികള്‍ക്കും പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആറിന്റെ കൈത്തോട് കടന്നുപോകുന്നതിന്റെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും പൈപ്പുകള്‍ വഴിയും മറ്റും മാലിന്യം തോട്ടിലേക്ക് നേരിട്ട് ഒഴുക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും തോടുകളിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഈ തോട്ടിലെ വെള്ളമാണ് കട്ടപ്പനയാറ്റിലൂടെ ഇടുക്കി ജലാശയത്തിലേക്ക് ഒഴുകിയെത്തുന്നത്. കൂടാതെ വിവിധ കുടിവെള്ള പദ്ധതികളും ഈ ജലസ്രോതസിനെ ആശ്രയിച്ചുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറി, ആരോഗ്യ വിഭാഗം, നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി എന്‍ പ്രസാദ്, മണ്ഡലം സെക്രട്ടറി ബോണി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?