പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് അനുമോദിച്ചു
പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് അനുമോദിച്ചു
ഇടുക്കി: പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും പ്രൈമറി സ്‌കൂളുകളിലേക്കുള്ള പഠനോപകരണ വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ് ഉദ്ഘാടനംചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ കുട്ടികള്‍ക്കാണ് ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കിയത്. പാറത്തോട് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര അനുമോദന സന്ദേശം നല്‍കി. ഇടുക്കി രജിസ്ട്രാര്‍ ഓഫീസ് പ്ലാനിങ് എ ആര്‍ റോയ് വര്‍ഗീസ് എസ്എസ്എല്‍സി കുട്ടികളെയും, യുടികെസി സഹകരണ സംഘം പ്രസിഡന്റ് എന്‍ വി ബേബി പ്ലസ്ടു കുട്ടികളെയും അനുമോദിച്ചു. ബാങ്ക് പരിധിയിലെ സ്‌കൂളുകള്‍ക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിജു വള്ളോംപുരയിടവും ബാങ്കിലെ മികച്ച ബ്രാഞ്ചുകള്‍ക്കുള്ള സമ്മാന വിതരണം പഞ്ചായത്തംഗം ഷൈജോ ഇരുമലയും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍ അധ്യക്ഷനായി. ഐടിഎസ്ഡബ്ല്യു കോപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഷാജന്‍ തോമസ്, മുന്‍ ബാങ്ക് പ്രസിഡന്റ് വക്കച്ചന്‍ തോമസ്, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് രാജു വീട്ടിക്കല്‍, സഹൃദയ ലൈബ്രറി പ്രസിഡന്റ് വി കെ സുരേന്ദ്രന്‍, ബാങ്ക് ഡയറക്ടര്‍മാരായ ടി പി മല്‍ക്ക, പി എന്‍ ശശി, കെ എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?