സ്ത്രീകളുടെ സൗജന്യ ബസ് യാത്ര: ഓര്‍ഡിനറി ബസുകളുടെ കുറവ് ഹൈറേഞ്ചില്‍ പ്രതിസന്ധിയാകുന്നു

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര: ഓര്‍ഡിനറി ബസുകളുടെ കുറവ് ഹൈറേഞ്ചില്‍ പ്രതിസന്ധിയാകുന്നു

Jun 13, 2026 - 18:19
 0
സ്ത്രീകളുടെ സൗജന്യ ബസ് യാത്ര: ഓര്‍ഡിനറി ബസുകളുടെ കുറവ് ഹൈറേഞ്ചില്‍ പ്രതിസന്ധിയാകുന്നു
This is the title of the web page

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ഹൈറേഞ്ചിലെ യാത്രക്കാര്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനപ്പെടില്ലെന്ന് ആക്ഷേപം. ആവശ്യത്തിന് ഓര്‍ഡിനറി സര്‍വീസുകള്‍ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന നിരക്കുള്ള സര്‍വീസുകളാണ് പല റൂട്ടുകളിലും നിലവില്‍ സര്‍വീസ് നടത്തുന്നത്. ജില്ലയിലെ ഗ്രാമീണ മേഖലകളില്‍നിന്ന് ടൗണുകളിലേക്കുള്ള പല റൂട്ടുകളിലും ഓര്‍ഡിനറി ബസുകളുടെ എണ്ണം വളരെ കുറവാണ്. പേരിന് ഒരു കെഎസ്ആര്‍ടിസി സര്‍വീസ് പോലുമില്ലാത്ത നിരവധി പ്രദേശങ്ങള്‍ ജില്ലയിലുണ്ട്. ഹൈറേഞ്ച് മേഖലയിലെ പ്രധാന ടൗണുകളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ അനുവദിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ പദ്ധതിയുടെ യഥാര്‍ഥ പ്രയോജനം ലഭിക്കൂ. ഓര്‍ഡിനറി സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിലവിലെ സര്‍വീസുകളുടെ സമയക്രമം പുനഃപരിശോധിക്കണമെന്നും വിവിധ യാത്രാ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow