വണ്ടിപ്പെരിയാറില്‍ മോഷ്ടിച്ചുകൊണ്ടുവന്ന മോട്ടര്‍ പൊട്ടിക്കുന്നതിനിടെ പൊലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
വണ്ടിപ്പെരിയാറില്‍ മോഷ്ടിച്ചുകൊണ്ടുവന്ന മോട്ടര്‍ പൊട്ടിക്കുന്നതിനിടെ പൊലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ നെല്ലിമല എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള തേയിലത്തോട്ടത്തില്‍വച്ച് മോഷ്ടിച്ചുകൊണ്ടുവന്ന മോട്ടര്‍ പൊട്ടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേരെ വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടി. കൊച്ചറ ചേറ്റുകുഴി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ സുനീഷ് ചെറിയാന്‍ (37), മഞ്ജുമല ആറ്റോരം രാജപ്പന്‍ (61), മുണ്ടക്കയം മൂന്ന്‌സെന്റ് നഗര്‍ സ്വദേശി ബിനു (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള തേയിലത്തോട്ടത്തില്‍ ഇരുമ്പില്‍ ചുറ്റിക ഉപയോഗിച്ച് മറ്റൊരു ഇരുമ്പില്‍ അടിക്കുന്ന ശബ്ദം കേട്ടാണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. എന്താണ് പൊട്ടിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പ്രതികള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് എസ്‌ഐ
ജയ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതികളെ പടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഈ മോഷണക്കേസില്‍ പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. എവിടുന്നാണ് മോട്ടോര്‍ മോഷ്ടിച്ചതെന്ന് ഇവര്‍ പറഞ്ഞിട്ടില്ല. തുടര്‍ന്ന് ഇവരെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?