സി പി മാത്യുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം യുഡിഎഫിന്റെ അറിവോടെ: ജനാധിപത്യ മഹിളാ അസോസിയേഷന്‍
സി പി മാത്യുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം യുഡിഎഫിന്റെ അറിവോടെ: ജനാധിപത്യ മഹിളാ അസോസിയേഷന്‍
ഇടുക്കി: ഡിസിസി പ്രസിഡന്റ് സി പി മാത്യു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ്. സി പി മാത്യുവിനെതിരായ പരാതിയില്‍ ഇടുക്കി പൊലീസില്‍ ലിസി മൊഴി നല്‍കി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെ ഉള്‍പ്പെടെ അധിക്ഷേപിച്ച സി പി മാത്യു, ഈ ശൈലി തുടങ്ങിയിട്ട് വര്‍ഷങ്ങളായതായി ലിസി ജോസ് പറഞ്ഞു. വിഷയത്തില്‍ ഡിസിസി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കാത്തത് ഇതിന് ഒത്താശ ചെയ്യുന്നതിന്റെ തെളിവാണ്. സി പി മാത്യു രാജിവച്ച് സ്ത്രീ സമൂഹത്തോട് മാപ്പ് പറയണമെന്നും ലിസി ജോസ് ആവശ്യപ്പെട്ടു.
What's Your Reaction?