മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രകടനം നടത്തി

മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രകടനം നടത്തി

May 15, 2026 - 11:20
 0
മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രകടനം നടത്തി
This is the title of the web page

ഇടുക്കി: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി. രാജീവ് ഭവനില്‍നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. പത്തുകൊല്ലം കേരള ജനത അനുഭവിച്ച കൊടിയ യാതനകള്‍ക്ക് പരിഹാരമായി ജനങ്ങള്‍ ഐക്യജനാധിപത്യ മുന്നണിക്ക് നല്‍കിയ സമ്മാനം പുതിയൊരു യുഗത്തിലേക്കുള്ള യാത്രയുടെ തുടക്കമാണെന്ന് ഡിസിസി സെക്രട്ടറി തോമസ് രാജന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും വരാനിരിക്കുന്ന കാലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്നും നേതാവായ ജോണി കുളംപള്ളി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നേതാക്കളായ മനോജ് മുരളി, കെ ജെ ബെന്നി, തോമസ് മൈക്കിള്‍, ജോസ് മുത്തനാട്ട്, ലീലാമ്മ ബേബി, ജോസ് ആനകല്ലില്‍, ജോയി ആനിത്തോട്ടം, റൂബി വേഴമ്പത്തോട്ടം, സി എം തങ്കച്ചന്‍, പ്രശാന്ത് രാജു, രാജന്‍ കാലാച്ചറ, കെ ഡി രാധാകൃഷ്ണന്‍, പൊന്നപ്പന്‍ അഞ്ചപ്പറ, അലന്‍സി മനോജ്, സജീവ് കെ എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow