ഇരട്ടയാറില്‍ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണവും നടത്തി

ഇരട്ടയാറില്‍ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണവും നടത്തി

May 15, 2026 - 14:06
 0
ഇരട്ടയാറില്‍ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണവും നടത്തി
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. സാംക്രമിക രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തും ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിനുമായാണ് അടിയന്തരമായി ക്യാമ്പ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരട്ടയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആയിരത്തിലേറെ അതിഥി തൊഴിലാളികളെ പരിപാടിയില്‍ പങ്കെടുപ്പിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ ആരോഗ്യ സുരക്ഷയും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് രജനി കെ എ പറഞ്ഞു. ഇതിന്റെ ഭാഗമായി തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ക്കും തൊഴിലുടമകള്‍ക്കുമായി കഴിഞ്ഞ ദിവസം പ്രത്യേകം ബോധവല്‍ക്കരണ ക്ലാസ് നടത്തിയിരുന്നു. മാരക രോഗങ്ങളെ തുടച്ചുനീക്കാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ശക്തമായ ജാഗ്രതയാണ് പഞ്ചായത്ത് ഭരണസമിതി പുലര്‍ത്തുന്നത്. അതോടൊപ്പം തന്നെ പഞ്ചായത്തിലുള്ള മുഴുവന്‍ അതിഥി തൊഴിലാളികളുടെയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. പ്രസിഡന്റ് രജനി കെ എ, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, സെക്രട്ടറി ധനേഷ് ബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആന്‍സി വര്‍ക്കി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow