ഭരതകലാലയം വാര്‍ഷികവും നൃത്ത അരങ്ങേറ്റവും 17ന് സ്വരാജില്‍ 

ഭരതകലാലയം വാര്‍ഷികവും നൃത്ത അരങ്ങേറ്റവും 17ന് സ്വരാജില്‍ 

May 15, 2026 - 17:15
May 15, 2026 - 18:09
 0
ഭരതകലാലയം വാര്‍ഷികവും നൃത്ത അരങ്ങേറ്റവും 17ന് സ്വരാജില്‍ 
This is the title of the web page

ഇടുക്കി: ഭരതകലാലയം നൃത്തവിദ്യാലയത്തിന്റെ പന്ത്രണ്ടാമത് വാര്‍ഷികാഘോഷവും നൃത്ത അരങ്ങേറ്റവും 17ന് സ്വരാജില്‍ നടക്കും. സിനിമ-കോമഡി താരം പ്രശാന്ത് പുന്നപ്ര ഉദ്ഘാടനംചെയ്യും. സ്വരാജ് സയണ്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5ന് പരിപാടികള്‍ ആരംഭിക്കും. സുദര്‍ശന്‍ കലാക്ഷേത്ര മുഖ്യതിഥിയായിരിക്കും. ചടങ്ങില്‍ റിട്ടയര്‍ഡ് അധ്യാപകരായ ജോസ് തോമസ് പീടികമലയില്‍, ദീപ ജോസ് പിടികമലയില്‍ എന്നിവരെ അനുമോദിക്കും. അജയന്‍ മാടയ്ക്കല്‍ അധ്യക്ഷനാകും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ്, ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം റോയി എവറസ്റ്റ്, തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ലതാ സുഭാഷ്, അനന്ദു ജയത്രയന്‍, അശ്വതി അനില്‍കുമാര്‍, കാര്‍ത്തിക സുഭാഷ്, ജോസഫ് മൂലയില്‍, ആഗ്നേയ പി അനില്‍കുമാര്‍, മിനി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow