ഉപ്പുതറ സ്‌ഫോടനം: വിശദമായ അന്വേഷണം വേണമെന്ന് ബിജെപി

ഉപ്പുതറ സ്‌ഫോടനം: വിശദമായ അന്വേഷണം വേണമെന്ന് ബിജെപി

May 15, 2026 - 17:26
May 15, 2026 - 17:54
 0
ഉപ്പുതറ സ്‌ഫോടനം: വിശദമായ അന്വേഷണം വേണമെന്ന് ബിജെപി
This is the title of the web page

ഇടുക്കി: ഉപ്പുതറ ടൗണിലെ വീടിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ശക്തമായ സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി. സംഭവത്തില്‍ കേരള ഡിജിപിക്കും ഇടുക്കി എസ്പിക്കും നിവേദനം നല്‍കി. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ഉടമയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഇതുവരെ ഉടമയുടെ മൊഴിയെടുക്കുകയോ അയല്‍വാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയാണ് അപകടകാരണമെന്ന് പൊലീസ് പറയുമ്പോഴും സിലിണ്ടര്‍ സുരക്ഷിതമായി കെട്ടിടത്തിനുള്ളില്‍ തന്നെയുണ്ടെന്നും വിദഗ്ധ പരിശോധനകള്‍ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. സമീപത്തെ കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കാനും ജനങ്ങളുടെ ആശങ്ക അകറ്റാനും ശാസ്ത്രീയമായ അന്വേഷണം വേണമെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയാല്‍ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍  കെ കുമാര്‍, ഷാജി നെല്ലിപ്പറമ്പില്‍, അഡ്വ. സ്റ്റീഫന്‍ ഐസക്ക്, അഡ്വ. സുജിത്ത് ശശി, കെ എന്‍ ഷാജി
 എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow